ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Monday, October 23, 2017 12:16 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ 90 ക്ല​ബു​ക​ൾ​ക്ക് 5,000 രൂ​പ​വീ​തം വി​ല​മ​തി​ക്കു​ന്ന സ്പോ​ർ​ട്സ് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല രാ​ജ്ക​മ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​സ്. കൈ​സാ​ബ്, സി.​കെ. രാ​മ​നാ​ഥ​ൻ, കെ.​ആ​ർ. ജൈ​ത്ര​ൻ, ശോ​ഭ ജോ​ഷി, ത​ങ്ക​മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​എം. ബേ​ബി, സെ​ക്ര​ട്ട​റി എ​ൻ.​സി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.