ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ലി​ൽ വീ​ണ്ടും അ​പ​ക​ടം
Monday, October 23, 2017 12:31 PM IST
ആ​ന്പ​ല്ലൂ​ർ : ദേ​ശീ​യ​പാ​ത സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ടം. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പു​റ​കി​ൽ ലോ​റി ഇ​ടി​ച്ചു. ഇന്നലെ രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ നി​ന്നും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ പെ​രു​ന്പാ​വൂ​രി​ലേ​യ്ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ക​ണ്ട് നി​ർ​ത്തി​യ​താ​ണ് കാ​ർ.
Loading...