ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി
Friday, November 10, 2017 2:22 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് എ​ച്ച്എ​സ്എ​സിന്‍റെ 225-ാ മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം ‘അ​റീ​റ്റ് 2017’ ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത് ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പങ്കെടുക്കാം. ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ര​ണ്ട് ടീ​മു​ക​ൾ​ക്ക് ഒ​രു സ്ക്കൂ​ളി​ൽ നി​ന്ന് മ​ത്സ​രി​ക്കാം. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ www.stjosephs boys School.org എ​ന്ന വെ​ബ് സൈ​റ്റി​ൽ ര​ജി​സ്ട്ര​ർ ചെ​യ്യാം. ഫോ​ൺ: 9400418531.