പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Friday, November 10, 2017 2:34 PM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട്-​സി​വി​ല്‍​ലൈ​ന്‍ റോ​ഡി​ല്‍ കു​ന്നും​പു​റം ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. പൈ​പ്പ് പൊ​ട്ടി​യി​ട്ടു ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും വാ​ട്ട​ര്‌ അ​ഥോ​റി​ട്ടി അ​ധി​കൃ​ത​ർ ഇ​തു​വ​രെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കു ക​ണ​ക്ഷ​ൻ പോ​കു​ന്ന ലൈ​നി​ലാ​ണു പൊ​ട്ട​ല്‍. രാ​വി​ലെ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന സ​മ​യ​ത്ത് പൈ​പ്പി​ൽ നി​ന്നും കു​ടി​വെ​ള്ളം റോ​ഡി​ലേ​ക്ക് ചീ​റ്റി​ത്തെ​റി​ക്കു​ക​യാ​ണ്.

സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ സി​വി​ല്‍​ലൈ​ന്‍ ജു​മാ മ​സ്ജി​ദ് റോ​ഡി​ന് സ​മീ​പ​വും മാ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. അ​ത്താ​ണി മേ​ഖ​ല​യി​ല്‍ ഇ​ട​യ്ക്കി​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത് മൂ​ലം ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല ല​ഭ്യ​ത കു​റ​ഞ്ഞ​താ​യി പ​രാ​തി​യു​ണ്ട്. നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള പി​വി​സി പൈ​പ്പി​ൽ പൊ​ട്ട​ൽ വീ​ണി​രി​ക്കു​ന്ന​ത് റോ​ഡു​വ​ക്കി​ൽ മ​ണ്ണി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. മ​ണ്ണി​ൽ താ​ഴ്ത്തി​യി​ടാ​തെ മു​ക​ൾ​ഭാ​ഗ​ത്താ​യി പെ​പ്പ് ഇ​ട്ടി​രി​ക്കു​ന്ന​താ​ണ് പൊ​ട്ടു​ന്ന​തി​നു കാ​ര​ണം.
Loading...