കെ​ജി​ഒ​എ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Friday, November 10, 2017 2:38 PM IST
ക​ള​മ​ശേ​രി: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​ഒ​എ) സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക. 19 ഇ​ന​ങ്ങ​ളി​ലാ​യി 250-ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സോ​പാ​ന സം​ഗീ​ത പ്ര​തി​ഭ ഞ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ന്‍ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന​ത്. മൂ​ന്നു വേ​ദി​ക​ളി​ലാ​യി പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ​യും പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ​യും എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. നാളെ നടക്കുന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
Loading...