കാ​ണാ​താ​യ വി​ദ്യാ​ർ‌​ഥി ഇ​ത്തി​ക്ക​ര ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, November 11, 2017 2:50 PM IST
ചാ​ത്ത​ന്നൂ​ർ: കാ​ണാ​താ​യ വി​ദ്യാ​ർ​ഥിയെ ഇ​ത്തി​ക്ക​ര​യാ​റ്റി​ലെ മൈ​ല​ക്കാ​ട് കാ​ഞ്ഞി​രം ക​ട​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലേ​വി​ള കൊ​ല്ലാ​യ്ക്ക​ൽ വീ​ട്ടി​ൽ ബോ​വ​ൻ ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​ർ​ജ് (18) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ജോ​യ​ലി​നെ കാ​ണാ​താ​യി​രു​ന്നു.

ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ​യാ​ണ് ജോ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം കാ​ഞ്ഞി​രം ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു കൊ​ല്ലം മു​മ്പു​വ​രെ ഈ ​കു​ടും​ബം മ​ധ്യ​പ്ര​ദേ​ശി​ലാ​യി​രു​ന്നു. ജോ​യ​ൽ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ.​സു​നി. സ​ഹോ​ദ​ര​ങ്ങ​ൾ. ജ​സ്മി​ൻ,ജ്യോ​തി​സ്.
Loading...