ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ: 12 പേ​ർക്ക് ജാ​മ്യം ല​ഭി​ച്ചില്ല
Tuesday, November 14, 2017 2:18 PM IST
മു​ക്കം: ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ വിരുദ്ധ ഹ​ർ​ത്താ​ലി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ അ​റ​സ്റ്റിലായ 12 പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​ല്ല. മ​ഞ്ചേ​രി കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.
പൂ​ക്കോ​ട്ടു​ചോ​ല ത​ല​യ​ഞ്ചേ​രി കാ​സിം (32), മാ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ലം (18), വേ​ര​ൻ ക​ട​വ​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ (32), എ​ര​ഞ്ഞി​മാ​വ് അ​ബ്ദു​ൽ ഖാ​ലി​ദ് (38), വ​ള​പ്പി​ൽ ഫൈ​ജാ​സ് (18), കാ​വ​നൂ​ർ താ​ഴ​ത്തു വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സ് (18), കി​ണ​റ​ട​പ്പ​ൻ റം​ഷാ​ദ് (21), കു​നി​യി​ൽ സ്വ​ദേ​ശി ഷി​ബി​ൻ (22), ഊ​ർ​ങ്ങാ​ട്ടി​രി നെ​ല്ലി​ക്കാ​വി​ൽ നി​മി​ൽ (22), കോ​ല​യി​ൽ ഷാ​നി​ദ്(19), കു​നി​യി​ൽ മു​ഹ​മ്മ​ദ് റാ​ഫി (23), കൊ​ടി​യ​ത്തൂ​ർ അ​മ്പ​ല ക​ണ്ടി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (47) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ഴും ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 പേ​രെ​യാ​ണ് പോ​ലി​സ് ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൻ 21 പേ​ർ​ക്ക് കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വാ​ദം കേ​ൾ​ക്കും. മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഗോ​ത​ന്പ് റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി, അ​ബ്ദു​ൽ ക​ലാം എ​ന്നി​വ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.