കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂർണമെന്‍റ്
Tuesday, November 14, 2017 2:33 PM IST
കു​ന്നം​കു​ളം: ഏ​റെ കാ​ല​ത്തി​നു​ശേ​ഷം കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ വീ​ണ്ടും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ത്തി​ന് അ​ര​ങ്ങു​ണ​രു​ന്നു.
സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ ഡി​സം​ബ​ർ 23 മു​ത​ൽ 2018 ജ​നു​വ​രി 13 വ​രെ​യാ​ണ് അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 18 ടീ​മു​ക​ളാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്.
ഈ ​വ​ർ​ഷം മു​ത​ൽ ഒ​രു ടീ​മി​ൽ ഒ​രേ സ​മ​യം മൂ​ന്ന് വി​ദേ​ശ ക​ളി​ക്കാ​ർ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങാ​വു​ന്ന രീ​തി​യി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ന്‍റെ നി​യ​മാ​വ​ലി​യി​ൽ വ​ന്ന മാ​റ്റം ക​ളി​ക്ക​ള​ങ്ങ​ളെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ.
14 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ന് വേ​ദി​യാ​കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സീ​സ​ണ്‍ ടി​ക്ക​റ്റ് വി​ത​ര​ണം ബ​ഥ​നി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പ​ത്രോ​സ് ജി.​പു​ലി​ക്കോ​ട്ടി​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് കു​ന്നം​കു​ളം ഫു​ട്ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ഷാ​നു നി​ർ​വ​ഹി​ച്ചു.