ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വത്തിനു തുടക്കമായി
Tuesday, November 14, 2017 2:38 PM IST
അ​​തി​​ര​​ന്പു​​ഴ: ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വം തു​​ട​​ങ്ങി. അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ലും സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ലു​​മാ​​യാ​​ണ് ക​​ലോ​​ത്സ​​വം ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ സെ​​ന്‍റ് മേ​​രീ​​സ് പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി.​​മൈ​​ക്കി​​ൾ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മ​​ഹേ​​ഷ് ച​​ന്ദ്ര​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം സ​​ജി ത​​ട​​ത്തി​​ൽ, പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​രാ​​യ ഷി​​മി സ​​ജി, ജി​​ജി ജോ​​യി, എ​​ഇ​​ഒ എ​​സ്. സ​​തീ​​ഷ് കു​​മാ​​ർ, ഹെ​​ഡ്മി​​സ്ട്ര​​സ് റാ​​ണി​​മോ​​ൾ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ക​​ലോ​​ത്സ​​വം 17നു ​​സ​​മാ​​പി​​ക്കും. അ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ്കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​ജി​​ജോ മ​​ണ​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
എ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജ​​യിം​​സ് തോ​​മ​​സ് പ്ലാ​​ക്കി​​ത്തൊ​​ട്ടി​​യി​​ൽ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മോ​​ളി ലൂ​​യി​​സ്, പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. മാ​​ത്യു പൊ​​ടി​​മ​​റ്റം, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ജാ​​ൻ​​സി വ​​ർ​​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.