ഇ​ല​ക്ട്രോ​ണി​ക്സി​ൽ ശ്രീ​നി​വാ​സ് പൈ ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക്
Friday, November 17, 2017 3:26 PM IST
തൃ​ക്ക​രി​പ്പൂ​ർ :മൊ​ബൈ​ൽ ഫോ​ണ്‍ നി​രോ​ധി​ത മേ​ഖ​ല​യി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും മൊ​ബൈ​ൽ ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ൻ നൂ​ത​ന സം​വി​ധാ​ന​വു​മാ​യി ശാ​സ്ത്ര​മേ​ള​യി​ൽ എ​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശ്രീ​നി​വാ​സ പൈ ​സം​സ്ഥാ​ന ത​ല​ത്തി​ലേ​യ്ക്ക്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇ​ല​ക്ട്രോ​ണി​ക്സി​ൽ മ​ത്സ​രി​ച്ചാ​ണ് മേ​ള​യി​ലെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി സ്വ​ന്ത​മാ​ക്കി​യ​ത്.
ജി​എ​സ്എം സേ​വ്ഡ് സെ​ക്യൂ​രി​റ്റി അ​ലാ​റം ചു​രു​ങ്ങി​യ ചെ​ല​വി​ൽ സ്ഥാ​പി​ക്കാ​മെ​ന്ന ക​ണ്ടു​പി​ടിത്ത​മാ​ണ് ഇൗ ​കൊ​ച്ചു​മി​ടു​ക്ക​ൻ ത​യാ​റാ​ക്കി​യ​ത്. ക​ള്ള​ൻ​മാ​ർ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​യ​റു​ന്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​ന്ന്. വീ​ടു​ക​ളി​ലെ പ​ന്പ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും മ​റ്റ് അ​പ്ല​യ​ൻ​സ് സ്റ്റാ​ർ​ട്ട് ചെ​യ്യു​വാ​നും മൊ​ബൈ​ലി​ലെ സ​ന്ദേ​ശം വ​ഴി ക​ഴി​യു​ന്ന​താ​ണ് മ​റ്റൊ​ന്ന്. മൊ​ബൈ​ൽ ഡി​റ്റ​ക്ട​ർ ബ​ഗ് എ​ന്ന സം​വി​ധാ​ന​മാ​ണ് നി​രോ​ധി​ത മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻതെര​ഞ്ഞെ​ടു​ത്ത​ത്.
ഇ​തി​ലൂ​ടെ മൈ​ക്രോ വേ​വ് (ത​രം​ഗ​ങ്ങ​ൾ)​പി​ടി​ച്ചെ​ടു​ത്താ​ണ് ഫോ​ണ്‍ ഉ​പ​യോ​ഗം തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ക. മി​നി ഹെ​ലി​കാ​മി​ന്‍റെ(​അ​ര കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള​വ ഉ​യ​ർ​ത്തു​ന്ന )നി​ർ​മാ​ണ​വും ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ ഏ​റ്റെ​ടു​ക്കും.
Loading...
Loading...