ശ്ര​ദ്ധ​നേ​ടി അ​ധ്യാ​പ​ക​രു​ടെ ചി​ത്ര​ര​ച​ന
Friday, November 17, 2017 3:26 PM IST
ഉദി​നൂ​ർ: ശാ​സ​്ത്ര​മേ​ള​യു​ടെ ക​വാ​ട​ത്തി​ന​രി​കി​ൽ ഒ​രു കൂ​ട്ടം ചി​ത്ര​ക​ലാ അ​ധ്യ​ാപ​ക​ർ ഒ​ത്തു​കൂ​ടി. ബേ​ള സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ ജ​യ​പ്ര​കാ​ശ് ഷെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ഴ് അ​ധ്യാ​പ​ക​ർ പ്ര​കൃ​തി​യോ​ട് താ​ദാ​ത്മ്യ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.
ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രാ​യ പെ​രി​യ സ്കൂ​ളി​ലെ ഓ​മ​ന​ക്കു​ട്ട​ൻ, ചെ​മ്മ​നാ​ട് സ്കൂ​ളി​ലെ കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ബ​ദി​യ​ഡു​ക്ക​യി​ലെ കെ.​മ​ഹേ​ഷ്, പെ​ർ​ഡാ​ല​യി​ലെ സോ​മ​നാ​ഥ​ൻ, ച​ന്ദ്ര​ഗി​രി​യി​ലെ ഹ​രി​ശ്ച​ന്ദ്ര​ൻ എ​ന്നി​വാ​ണ് ചി​ത്ര​ര​ച​ന​യി​ൽ മു​ഴു​കി​യ​ത്.
ഉ​ദി​നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​പി.​ജ​യ​ശ്രീ​ക്ക് മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നു തെര​ഞ്ഞെ​ട​ത്തു സ​മ്മാ​നം ന​ൽ​കാ​നും അ​ധ്യ​പ​ക​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.