ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗി​ൽ കരുത്ത് തെ​ളി​യിച്ച് ആ​ശ്ര​യ
Friday, November 17, 2017 3:26 PM IST
ഉ​ദി​നൂ​ർ: പി​താ​വി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​യി​ൽ ആ​കൃ​ഷ്ട​യാ​യാ​ണ് ചാ​യ്യോ​ത്ത് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി വി.ആശ്രയ ഇ​ല​ക്‌ട്രിക്ക​ൽ വ​യ​റിം​ഗി​ൽ ശ്ര​ദ്ധ നേ​ടി​യ​ത്.
പെ​ണ്‍​കു​ട്ടി​ക​ൾ അ​ത്ര​യൊ​ന്നും താ​ത്പ​ര്യ​പ്പെ​ടാ​ത്ത ജോ​ലി​യി​ൽ ത​ത്പ​ര​യാ​യ വി.​ആ​ശ്ര​യ​ക്ക് ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലും പെ​ണ്‍​കു​ട്ടി​ക​ളി​ൽ നി​ന്ന് ആ​രും എ​തി​രു​ണ്ടാ​യി​ല്ല.
ജി​ല്ലാ​ത​ല​ത്തി​ലും ഉ​പ​ജി​ല്ലാ​ത​ല​ത്തി​ലും ആശ്രയ മാ​ത്ര​മാ​ണ് എ​പ്പോ​ഴും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ണ്‍​കു​ട്ടി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും പെ​ണ്‍​നി​ശ്ച​യ​ദാ​ർ​ഢ്യം ഏ​വ​രു​ടെ​യും ശ്ര​ദ്ധ​നേ​ടി.സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടു ത​വ​ണ എ ​ഗ്രേ​ഡും ല​ഭി​ച്ചു. 18 ബ​ൾ​ബു​ക​ൾ ഒ​റ്റ ബോ​ർ​ഡി​ൽ തെ​ളി​ക്കാ​നു​ള്ള ജോ​ലി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ വി​സ്മ​യ ഏ​റ്റെ​ടു​ത്തു ഭം​ഗിയാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
കൂ​ടാ​തെ ഫാ​ൻ ഘ​ടി​പ്പി​ക്കാ​നും കോ​ളിം​ഗ് ബെ​ൽ ഘ​ടി​പ്പി​ക്കാ​നും സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി.
പി​താ​വും പെ​രി​യ​ങ്ങാ​ന​ത്തെ ഇ​ല​ക്ട്രീ​ഷ​്യനാ​യ സി.​വി.​വി​ജ​യ​നാ​ണ് പ്രോ​ത്സാ​ഹ​നം. ഉ​ഷ​യാ​ണ് മാ​താ​വ്.
ഏ​ക സ​ഹോ​ദ​രി വി​സ്മ​യ ബം​ഗ​ളൂ​രു​വി​ൽ ബി​സി​എ വി​ദ്യ​ാർ​ഥി​യാ​ണ്. വ​യ​റിം​ഗ് ത​നി​ക്ക് എ​ന്നും താ​ത്പ​ര്യ​മാ​ണെ​ന്നും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നിയ​റാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ആ​ശ്ര​യ പ​റ​യു​ന്നു.
Loading...