ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Friday, November 17, 2017 3:28 PM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് വോ​ട്ടിം​ഗ്.
1,28,222വോ​ട്ട​ർ​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. ഇ​വ​ർ​ക്കാ​യി 14 ബൂ​ത്തു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കു പു​റ​മെ ഓ​രോ ബൂ​ത്തി​ലും മൂ​ന്നു വീ​തം പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ണ്ടാ​കും.
വി​വി​ധ മു​ന്ന​ണി​ക​ളി​ൽ​പെ​ട്ട 10ഏ​ജ​ന്‍റു​മാ​ർ​ക്കും ഓ​രോ ബൂ​ത്തി​ലും ഇ​രി​ക്കാം. രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ക്യൂ​വി​ൽ നി​ൽ​ക്കാ​തെ വോ​ട്ടു ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യാ​ൽ അ​ത​തു ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും. രാ​ത്രി എ​ട്ടോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.
ബാ​ങ്കിം​ഗ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നൊ​പ്പം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​കൂ​ടി വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം. ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്‌ഷൻ ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക് പാ​സ് ബു​ക്ക്, തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ന​ത്ത പോ​ലീ​സ് ബ​ന്ത​വ​സാ​ണ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Loading...