ദേ​ശ​വി​ള​ക്കും അ​ന്ന​ദാ​ന​വും ബു​ധ​നാ​ഴ്ച
Sunday, November 19, 2017 11:12 AM IST
ഗു​രു​വാ​യൂ​ർ:​ ഏ​റ​ത്ത് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ദേ​ശ​വി​ള​ക്കും അ​ന്ന​ദാ​ന​വും ബു​ധ​നാ​ഴ്ച ന​ട​ക്കും.​ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി​ഹോ​മം, തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​കും.​സ​ന്ധ്യ​ക്ക് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പാ​ല​കൊ​ന്പ് എ​ഴു​ന്നെ​ള്ളി​പ്പി​ന് ഗു​രു​വാ​യൂ​ർ ജ​യ​പ്ര​കാ​ശി​ന്‍റെ പ​ഞ്ച​വാ​ദ്യം അ​ക​ന്പ​ടി​യാ​കും.​ ദീ​പാ​ര​ധ​ന​ക്ക ു ശേ​ഷം ജ്യോ​തി​ദാ​സ് കൂ​ട​ത്തി​ങ്ക​ലി​ന്‍റെ ഭ​ക്തി​ഗാ​ന​സു​ധ ന​ട​ക്കും.​ ദേ​ശ​വി​ള​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ക്കും രാ​ത്രി​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും
.
താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ൻ ആ​ദ്യ​ഗ​ഡു​വി​ത​ര​ണം, ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​നം, ഇ ​പേ​യ്മെ​ന്‍റ് ഉ​ദ്ഘാ​ട​ന​വും നാ​ളെ. ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ ആ​ദ്യ​ഗ​ഡു ധ​ന​സ​ഹാ​യ വി​ത​ര​ണം സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി ഉ്ദ​ഘാ​ട​നം ചെ​യ്യും. ഗീ​ത​ഗോ​പി എം​എ​ൽ​എ ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ ​പെ​യ്മെ​ന്‍റ് ഉ്ദ​ഘാ​ട​നം ചെ​യ്യും. താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ശ്രീ​ദേ​വി വി​ശി​ഷ്ടാ​തി​ഥി​യാ​കും.
Loading...
Loading...