ചീ​ര​ക്കു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു
Sunday, November 19, 2017 11:19 AM IST
പ​ഴ​യ​ന്നൂ​ർ: നീ​ർ​ണ​മു​ക്ക് പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ര​ക്കു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ എ​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു നെ​ൽ​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം.
ചീ​ര​ക്കു​ഴി ഡാ​മി​ലെ ജ​ല​നി​ര​പ്പു കു​റ​ഞ്ഞ​തു​കൊ​ണ്ടു ചീ​ര​ക്കു​ഴി ക​നാ​ലി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു വെ​ള്ളം ല​ഭി​ക്കാ​തെ​യാ​യ​താ​ണു ക​ർ​ഷ​ക​രെ വ​ല​ച്ച​ത്. മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നു വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് എ​ഇ ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. പ​ഴ​യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി ടി. ​സ​ന്തോ​ഷ്, പി.​സി. മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
Loading...