ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
Sunday, November 19, 2017 12:08 PM IST
കൊ​ച്ചി: ന​വീ​ന ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ബാ​ങ്കു​ക​ളും നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത പ​ദ്ധ​തി​ക​ൾ വ​രു​ന്പോ​ൾ അ​വ നി​രാ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം അ​നു​മ​തി ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ലു​വ ചെ​ന്പ​റ​ക്കി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി ആ​ധു​നി​ക രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലെ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ലി​വിം​ഗി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി സ​ണ്ണി, കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ, കൃ​ഷ്ണ​കു​മാ​ർ, ബ്ലെ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ലി​വിം​ഗ് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ​ഫ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി​ജോ ആ​ന്‍റ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലി​ജ ജി​ജോ, ഷീ​ബ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...