പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി ‌‌ ‌‌‌‌‌
Tuesday, November 21, 2017 12:02 PM IST
അ​ത്തി​ക്ക​യം: ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് പോ​ലീ​സി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് ഫാ. ​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​ക​ത്ത്. ചെ​ന്പ​ൻ​മു​ടി​മ​ല​യി​ലെ കാ​വു​ങ്ക​ൽ പാ​റ​മ​ട​യി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി പാ​റ​ക​ട​ത്തി​യ​ത് ത​ട​യാ​നെ​ത്തി​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു മ​ർ​ദി​ച്ച വ​ട​ശേ​രി​ക്ക​ര സി​ഐ​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്തി​ക്ക​യ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ല്കേ​ണ്ട പോ​ലീ​സ് അ​വ​ർ​ക്കെ​തി​രെ തി​രി​യു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞു​പോ​യെ​ന്നും ഫാ. ​സി​ൽ​വാ​നോ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 16ന് ​കാ​വു​ങ്ക​ൽ പാ​റ​മ​ട​യി​ൽ നി​ന്നും അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ത്തി​ൽ പാ​റ ക​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​മ​ര​സ​മി​തി സെ​ക്ര​ട്ട​റി മ​ട​ന്ത​മ​ൺ ആ​റാ​ട്ടു​മ​ൺ പു​ത്ത​ൻ​പ​റ​ന്പി​ൽ സാ​ബു ചെ​ന്പ​നോ​ലി, ഉ​തി​ര​ക്കു​ള​ത്ത് പ്രി​ൻ​സ്, പി​താ​വ് ജോ​സ് എ​ന്നി​വ​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും വ​ട​ശേ​രി​ക്ക​ര സി​ഐ എം.​ഐ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്യു​ക​യും മ​ർ​ദി​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ​ശേ​ഷം പി​ന്നീ​ട് റി​മാ​ൻ​ഡു ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് പാ​റ​ക​ട​ത്തു​ന്ന​ത് ത​ട​യാ​നെ​ത്തി​യി​രു​ന്ന​ത്.
ഇ​വ​രെ​യെ​ല്ലാം പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ക്കു​ക​യും മൂ​ന്നു​പേ​രെ കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.
ശ​ബ​രി​മ​ല റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​ണ് പാ​റ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന വാ​ദ​മാ​ണ് പോ​ലീ​സ് അ​ന്ന് നി​ര​ത്തി​യ​തെ​ങ്കി​ലും പാ​റ​മ​ട മു​ത​ലാ​ളി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു സി​ഐ​യും കൂ​ട്ട​രു​മെ​ന്ന് അ​ന്നു​ത​ന്നെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.
വാ​ർ​ഡം​ഗം ഷാ​ജി പ​താ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഗ്രേ​സി തോ​മ​സ്, മു​ൻ വാ​ർ​ഡം​ഗം ര​ജ​നി തോ​മ​സ്, ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ക​മ​ലാ​സ​ന​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, സി​ഡി​ഡി സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ, ​അ​നി​ൽ പൂ​ച്ചെ​ടി​യി​ൽ, ജെ​യിം​സ് രാ​മ​നാ​ട്ട്, പ്രി​ൻ​സ് ഉ​തി​ര​ക്കു​ള​ത്ത്, സാ​ബു പു​ത്ത​ൻ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌ ‌‌‌‌‌
Loading...