പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ ഓ​വ​ർ​സി​യ​ർ ക​സേ​ര​ക​ൾ കാ​ലി
Friday, November 24, 2017 11:37 AM IST
കു​റ​വി​ല​ങ്ങാ​ട്: ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​റെ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കേ​ണ്ട കു​റ​വി​ല​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ ഓ​വ​ർ​സി​യ​ർ​മാ​രു​ടെ ക​സേ​ര​ക​ൾ ഒ​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​സി. എ​ൻ​ജി​നി​യ​റു​ടെ കീ​ഴി​ൽ മൂ​ന്ന് ഓ​വ​ർ​സി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കേ​ണ്ട ഓ​ഫീ​സി​ലാ​ണ് ഈ ​ത​സ്തി​ക​യി​ൽ ആ​രു​മി​ല്ലാ​ത്ത​ത്. പെ​ൻ​ഷ​നാ​യ ആ​ളെ ദി​വ​സ​ക്കൂ​ലി​ക്ക് നി​യോ​ഗി​ച്ച് സേ​വ​നം ല​ഭ്യ​മാ​ക്കി​യ സം​വി​ധാ​ന​വും പൊ​ളി​ഞ്ഞ​തോ​ടെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്ന് ഒ​രാ​ളെ താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ് ഇ​പ്പോ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.
കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ, വെ​ളി​യ​ന്നൂ​ർ, രാ​മ​പു​രം, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടേ​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട ഓ​ഫീ​സി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം. ഒ​രാ​ൾ പെ​ൻ​ഷ​നാ​കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കു​ക​യും ചെ​യ്ത​തോടെ​യാ​ണ് ഓ​വ​ർ​സി​യ​ർ​മാ​ർ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യെ​ത്തി​യ​ത്.
അ​സി. എ​ൻ​ജി​നി​യ​റെ കൂ​ടാ​തെ ക്ലാ​ർ​ക്ക്, പ്യൂ​ൺ, പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ എ​ന്നി​വ​രാ​ണ് ഓ​ഫീ​സി​ലു​ള്ള​ത്. ഫീ​ൽ​ഡി​ലി​റ​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ങ്കി​ൽ ഓ​വ​ർ​സി​യ​ർ​മാ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്.
Loading...