കൊ​​ടു​​ത്തു​​രു​​ത്ത്-മ​​റ്റം റോ​​ഡ് യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കണമെന്ന് ആവശ്യം
Friday, November 24, 2017 12:57 PM IST
വൈ​​ക്കം: വെ​​ച്ചൂ​​രി​​ലെ ഉ​​ൾ​​പ്ര​​ദേ​​ശ​​ത്തെ 600 ൽ ​​പ​​രം കു​​ടും​​ബ​​ങ്ങ​​ളു​​ടെ ഗ​​താ​​ഗ​​ത സൗ​​ക​​ര്യം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും 2000 ഏ​​ക്ക​​ർ നെ​​ൽ​​കൃ​​ഷി​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നും സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന കൊ​​ടു​​ത്തു​​രു​​ത്ത് - മ​​റ്റം റോ​​ഡു യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി.

വൈ​​ക്കം -ഇ​​ട​​യാ​​ഴം - ക​​ല്ല​​റ റോ​​ഡി​​ൽ കൊ​​ടു​​തു​​രു​​ത്ത്, മ​​റ്റം ഭാ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ കു​​ട​​വെ​​ച്ചൂ​​ർ ഔ​​ട്ട് പോ​​സ്റ്റി​​നു സ​​മീ​​പ​​ത്ത് അ​​വ​​സാ​​നി​​ക്കു​​ന്ന അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യം വ​​രു​​ന്ന റോ​​ഡി​​ൽ കൊ​​ടു​​തു​​രു​​ത്ത് മു​​ത​​ൽ മ​​റ്റം വ​​രെ​​യും വെ​​ച്ചൂ​​ർ​​ഒൗ​​ട്ട്’ പോ​​സ്റ്റ് മു​​ത​​ൽ ഈ​​ട്ടു​​ന്പു​​റം വ​​രെ​​യു​​മാ​​യി ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​രം റോ​​ഡ് പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ട്. ഇ​​നി 460 ഏ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള വ​​ലി​​യ പു​​തു​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു ന​​ടു​​വി​​ലൂ​​ടെ ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റും ദേ​​വ​​സ്വം ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു ന​​ടു​​വി​​ലൂ​​ടെ 600 മീ​​റ്റ​​റും റോ​​ഡു പൂ​​ർ​​ത്തി​​യാ​​യാ​​ലേ ഗ​​താ​​ഗ​​തം സാ​​ധ്യ​​മാ​​കൂ.

പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു ന​​ടു​​വി​​ലൂ​​ടെ എ​​ട്ട് മീ​​റ്റ​​ർ വീ​​തി​​യി​​ൽ റോ​​ഡി​​നാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു പി​​ഡ​​ബ്ല്യു​​ഡി ക​​ല്ലി​​ട്ടി​​ട്ടു​​ണ്ട്. റോ​​ഡി​​നാ​​യി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തോ​​ടു​​ക​​ൾ​​ക്ക് കു​​റു​​കെ പാ​​ലം തീ​​ർ​​ക്കേ​​ണ്ട​​തു​​ണ്ട്. കൊ​​ടു​​ത്തു​​രു​​ത്തി​​ലും വ​​ള​​ച്ച​​ക​​രി​​യി​​ലും പാ​​ല​​ങ്ങ​​ൾ തീ​​ർ​​ന്നി​​ട്ടു​​ണ്ട്. ഇ​​നി മ​​റ്റം - വി​​ല​​ങ്ങു​​ചി​​റ തോ​​ട്, പു​​ത്ത​​ൻ​​തോ​​ട്, വി​​ക്ര​​മ​​ൻ - മ​​റ്റം​​തോ​​ട് തു​​ട​​ങ്ങി​​യ​​തോ​​ടു​​ക​​ൾ​​ക്ക് കു​​റു​​കെ പാ​​ലം തീ​​ർ​​ക്ക​​ണം. കൊ​​ടു​​തു​​രു​​ത്ത് മു​​ത​​ൽ മ​​റ്റം വ​​രെ ഒ​​രു കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം റോ​​ഡ് സോ​​ളിം​​ഗ് ചെ​​യ്ത് റോ​​ഡി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി തീ​​ർ​​ത്തു വ​​രി​​ക​​യാ​​ണി​​പ്പോ​​ൾ. റോ​​ഡു യാ​​ഥാ​​ർ​​ഥ്യ​​മാ​​യാ​​ൽ കു​​മ​​ര​​കം, ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​കാ​​ൻ ഒ​​രു എ​​ളു​​പ്പ​​മാ​​ർ​​ഗം തു​​റ​​ക്കു​​ന്ന​​തി​​നൊ​​പ്പം പു​​റം​​ലോ​​ക​​ത്തെ​​ത്താ​​ൻ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ ന​​ട​​ക്കേ​​ണ്ട നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ളു​​ടെ ജീ​​വി​​ത പി​​ന്നോ​​ക്കാ​​വ​​സ്ഥ മാ​​റ്റാ​​നും ഉ​​പ​​ക​​രി​​ക്കു​​മെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.
Loading...