പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
Friday, November 24, 2017 3:45 PM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ പൈ​നി​ക്ക​ര പാ​ലം താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ഇ​തു​വ​ഴി ഒ​രാ​ഴ്ച വാ​ഹ​നം ക​ട​ത്തി​വി​ട്ട ശേ​ഷം പാ​ല​ത്തി​നി​രു​വ​ശ​ങ്ങ​ളി​ലും മ​ണ്ണി​ട്ടു നി​ക​ത്തി​യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് ആ​രം​ഭി​ക്കും. നേ​ര​ത്തെ പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് പാ​ലം നി​ർ​മാ​ണം വൈ​കി​യ​തെ​ന്നും ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി പാ​ലം പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.
Loading...