സ്കൂൾ കലോത്സവം: പ​രി​ച​മു​ട്ടി​ൽ വീ​ണ്ടും ക​ട​ക​ശേ​രി
Wednesday, December 6, 2017 2:28 PM IST
തേ​ഞ്ഞി​പ്പ​ലം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ​രി​ച​മു​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​ ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ൾ ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു. കാ​യി​ക​മേ​ള​യി​ൽ മാ​ത്ര​മ​ല്ല, ക​ലാ​മേ​ള​യി​ലും ത​ങ്ങ​ൾ പി​ന്നി​ല​ല്ലെ​ന്നു തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു ഈ ​മി​ടു​ക്ക​ൻ​മാ​ർ. ഹൈ​സ്കൂ​ൾ പ​രി​ച​മു​ട്ടി​ൽ ഒ​ന്പ​തു വ​ർ​ഷ​ത്തി​നി​ട​ക്കു ക​ഴി​ഞ്ഞ വ​ർ​ഷം തി​രൂ​രി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മാ​ത്ര​മാ​ണ് ക​ട​ശേ​രി പി​ന്നോ​ക്കം പോ​യ​ത്. എ​ന്നാ​ൽ അ​പ്പീ​ൽ മു​ഖേ​ന സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു നാ​ലാം സ്ഥാ​ന​ത്തെ​ത്തി അ​ഭി​മാ​നം കാ​ത്തു.

മു​ഹ​മ്മ​ദ് റി​ഫാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വേ​ദി​യി​ലെ​ത്തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗത്തിൽ ഒ​ന്പ​താം ത​വ​ണ​യാണ് വിജയം ആവർത്തിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കെ.​പി സ​ഹ​ബീ​ലും സം​ഘ​വു​മാ​ണ് വി​ജ​യ കി​രീ​ടം ചൂ​ടി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി സു​നി​ൽ ആ​ശാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.
Loading...
Loading...