ഒ​പ്പ​ന ചി​ല​ർ ചാ​ട്ട​മാ​ക്കി മാ​റ്റി​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ
Thursday, December 7, 2017 12:51 PM IST
കൊ​ല്ലം: എ​ച്ച് എ​സ് വി​ഭാ​ഗം ഒ​പ്പ​ന​മ​ത്സ​രം കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ളും ചാ​ട്ട​മാ​ക്കി​മാ​റ്റി​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ. ച​ല​ന​മാ​ണ് ചാ​ട്ട​മാ​യി മാ​റി​യ​ത്.
കൂ​ടാ​തെ കൂ​ടെ പാ​ടു​ന്ന​വ​രു​ടെ സ്വ​രം മാ​റി​പ്പോ​കു​ന്നു​വെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. പ​ല​ർ​ക്കും ശ്രു​തി പോ​ര. ഒ​പ്പ​ന കു​റേ​ക്കൂ​ടി നി​ല​വാ​രം മെ​ച്ച​പ്പെ​ടേ​ണ്ടി​യി​രു​ന്നു​വെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു.

ഒ​പ്പ​ന കാ​ണാ​ൻ നി​റ​ഞ്ഞ സ​ദ​സ്

കൊ​ല്ലം: ഒ​പ്പ​ന മ​ത്സ​രം കാ​ണാ​ൻ ഒ​ന്നാം​വേ​ദി​യി​ൽ നി​റ​ഞ്ഞ​സ​ദ​സ്. ഇ​തു​വ​രെ​യി​ല്ലാ​തി​രു​ന്ന കാ​ണി​ക​ളാ​ണ് ഇ​ന്ന​ലെ ഒ​പ്പ​ന​യ്ക്കു​ണ്ടാ​യ​ത്.
ഒ​ടു​വി​ൽ ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​പ്പ​ന​മ​ത്സ​രം വ​രെ പ്ര​ധാ​ന​വേ​ദി​യി​ൽ കാ​ണി​ക​ൾ കൂ​ടു​ത​ലാ​യി​രു​ന്നു. അ​തേ​സ​മ​യം മ​റ്റ് മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ന​ന്നേ കു​റ​വാ​യി​രു​ന്നു.
Loading...