റ​​വ​​ന്യു ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ കി​രീ​ടമുയർത്തി ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ല
Thursday, December 7, 2017 1:00 PM IST
ക​​ടു​​ത്തു​​രു​​ത്തി: ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ റ​​വ​​ന്യു ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ 334 പോ​​യി​​ന്‍റ് നേ​​ടി ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല ക​​ലാ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. 324 പോ​​യി​​ന്‍റ് നേ​​ടി കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല​​യാ​​ണ് ര​​ണ്ടാ​​മ​​ത്. 281 പോ​​യി​​ന്‍റ് നേ​​ടി​​യ പാ​​ന്പാ​​ടി മൂ​​ന്നാ​​മ​​തെ​​ത്തി. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 268 പോ​​യി​​ന്‍റ് നേ​​ടി കോ​​ട്ട​​യം ഈ​​സ്റ്റാ​​ണ് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. 259 പോ​​യി​​ന്‍റ് നേ​​ടി ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ല​​യാ​​ണ് ര​​ണ്ടാ​​മ​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഉ​​പ​​ജി​​ല്ല 252 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാ​​മ​​തെ​​ത്തി. യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 120 പോ​​യി​​ന്‍റ് നേ​​ടി ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​പ്പോ​​ൾ 116 പോ​​യി​​ന്‍റ് നേ​​ടി കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല ര​​ണ്ടാ​​മ​​തെ​​ത്തി. 115 പോ​​യ​​ന്‍റ് നേ​​ടി കു​​റ​​വി​​ല​​ങ്ങാ​​ട് മൂ​​ന്നാ​​മ​​തെ​​ത്തി.

സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം 166 പോ​​യി​​ന്‍റ് നേ​​ടി ളാ​​ക്കാ​​ട്ടൂ​​ർ എം​​ജി​​എം എ​​ച്ച്എ​​സ്എ​​സാ​​ണ് ഒ​​ന്നാ​​മ​​ത്. 118 പോ​​യി​​ന്‍റ് നേ​​ടി​​യ ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സാ​​ണ് ര​​ണ്ടാ​​മ​​ത്. 92 പോ​​യി​​ന്‍റ് നേ​​ടി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് മൂ​​ന്നാ​​മ​​തെ​​ത്തി. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 83 പോ​​യി​​ന്‍റ് നേ​​ടി പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ജി​​എ​​ച്ച്എ​​സും പാ​​ന്പാ​​ടി ക്രോ​​സ് റോ​​ഡ്സും ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ട്ടു. 75 പോ​​യി​​ന്‍റ് നേ​​ടി​​യ കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി സ്കൂ​​ളാ​​ണ് ര​​ണ്ടാ​​മ​​ത്. 69 പോ​​യി​​ന്‍റ് നേ​​ടി​​യ നെ​​ടും​​കു​​ന്നം സെ​​ന്‍റ് തെ​​രേ​​സാ​​സ് മൂ​​ന്നാം സ്ഥാ​​നം നേ​​ടി.

യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ 44 പോ​​യി​​ന്‍റ് നേ​​ടി ആ​​നി​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് യൂ​​പി സ്കൂ​​ൾ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി 43 പോ​​യി​​ന്‍റു​​മാ​​യി വെ​​ള്ളി​​ലാ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ്സ് യു​​പി സ്കൂ​​ളും പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് സ്കൂ​​ളും ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ട്ടു.

സം​​സ്കൃ​​തോ​​ത്സ​​വം. യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ 78 പോ​​യി​​ന്‍റ് നേ​​ടി ഏ​​റ്റു​​മാ​​നൂ​​ർ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. 69 പോ​​യി​​ന്‍റ് നേ​​ടി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 73 പോ​​യി​​ന്‍റ് നേ​​ടി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. 61 പോ​​യി​​ന്‍റ് നേ​​ടി​​യ ച​​ങ്ങ​​നാ​​ശേ​​രി​​യാ​​ണ് ര​​ണ്ടാ​​മ​​ത്. അ​​റ​​ബി​​ക് ക​​ലോ​​ത്സ​​വ​​ത്തി​​ൽ യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ 65 പോ​​യി​​ന്‍റ് നേ​​ടി ഈ​​രാ​​റ്റു​​പേ​​ട്ട ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​പ്പോ​​ൾ 60 പോ​​യി​​ന്‍റ് നേ​​ടി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ര​​ണ്ടാ​​മ​​തെ​​ത്തി. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 95 പോ​​യി​​ന്‍റ് നേ​​ടി ഈ​​രാ​​റ്റു​​പേ​​ട്ട ഒ​​ന്നാ​​മ​​തും 38 പോ​​യി​​ന്‍റു​​മാ​​യി വൈ​​ക്കം ര​​ണ്ടാ​​മ​​തു​​മാ​​ണ്.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജോ​​യി ഏ​​ബ്ര​​ഹാം എം​​പി സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
Loading...