അ​മ്മ​യോ​ടൊ​പ്പം പുഴയിൽ കാ​ണാ​താ​യ പി​ഞ്ചോ​മ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, December 7, 2017 2:41 PM IST
ആ​ര്യ​നാ​ട് : ക​ര​മ​ന​യാ​റ്റി​ലേ​ക്ക് ഒ​രാ​ഴ്ച മു​ന്പ് സ്വ​യം എ​ടു​ത്തു​ചാ​ടി ജീ​വ​നൊ​ടു​ക്കി​യ അ​മ്മ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​വ​യ​സു​കാ​രി പി​ഞ്ചോ​മ​ന​യു​ടെ മൃത ദേഹംആ​റു​ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ പു​ഴ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ മ​ര​ങ്ങാ​ട്ട്, ക​ത്തി​ക്കാ​പാ​റ, കാ​വും​മൂ​ല വീ​ട്ടി​ൽ ശീ​ത​ൾ (22) ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ൾ നി​യ​യു​മാ​യി പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. തെ​ര​ച്ചി​ലി​നി​ട​യി​ൽ സ്വ​യം പൊ​ന്തി​വ​ന്ന നി​ല​യി​ൽ മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​ര​നാ​ട്ട് പ​ന്പ് ഹൗ​സി​നു സ​മീ​പം ക​ഴി​ഞ്ഞ പിറ്റേന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു കി​ട്ടി​യെ​ങ്കി​ലും നി​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു തു​ട​ർ​ന്നു കൊ​ണ്ടി​രു​ന്ന തെ​ര​ച്ചി​ലി​നി​ട​യി​ൽ മ​ര​ക്കൊ​ന്പി​ൽ കോ​ർ​ത്ത് നി​ന്ന നി​ല​യി​ൽ​കാ​ര​നാ​ട്ട് പ​ന്പ് ഹൗ​സി​നു സ​മീ​പ​ത്തു​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.