ചികിത്സാ സഹായം കൈമാറി
Thursday, December 7, 2017 2:43 PM IST
കോ​വ​ളം :ക​യ​ർ ഡീ​ഫൈ​ബ​റിം​ഗ് മെ​ഷീ​നി​ൽ കു​ടു​ങ്ങി വ​ല​ത് കൈ​യ്പ്പ​ത്തി ന​ഷ്ട​പ്പെ​ട്ട ക​യ​ർ തൊ​ഴി​ലാ​ളി​ക്ക് സ​ർ​ക്കാ​രി​ന്‍റെ കൈ​ത്താ​ങ്ങ്. വാ​ഴ​മു​ട്ടം, തു​പ്പ​ന​ത്ത് കാ​വ് സ​ന​ൽ ഭ​വ​നി​ൽ പ്രേ​മ എ​ന്ന തൊ​ഴി​ലാ​ളി​ക്കാ​ണ് ക​യ​ർ​ഫെ​ഡ് ചി​കി​ത്സാ സ​ഹാ​യ​മാ​യി 50,000 രൂ​പ ന​ൽ​കി​യ​ത്. ക​യ​ർ അ​പ്പ​ക്സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ തു​ക​യ്ക്കു​ള്ള ചെ​ക്ക് പ്രേ​മ​യ്ക്ക് കൈ​യ്മാ​റി.​പ്രേ​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചെ​ക്ക് ന​ൽ​കി​യ​ത്. ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ സാ​യ്കു​മാ​ർ സി​പി​എം നേ​താ​ക്ക​ളാ​യ എം.​എം.​ഇ​ബ്രാ​ഹിം, കെ.​എ​സ്.​ന​ടേ​ശ​ൻ, ഡി.​ജ​യ​കു​മാ​ർ, വാ​ഴാ മു​ട്ടം രാ​ധാ​കൃ​ഷ്ണ​ൻ ,രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

പോ​ലീ​സ് മൈ​ത്രി മീ​റ്റിം​ഗ് നാ​ളെ

തി​രു​വ​ന​ന്ത​പു​രം : റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം (മൈ​ത്രി മീ​റ്റിം​ഗ്) നാ​ളെ രാ​വി​ലെ 11.30ന് ​ന​ന്ദാ​വ​നം എ.​ആ​ർ. ക്യാ​ന്പി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ് അ​റി​യി​ച്ചു. മീ​റ്റിം​ഗി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഡി​സി​പി ജി. ​ജ​യ​ദേ​വ്, മ​റ്റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, സ്റ്റേ​ഷ​ൻ സി​ആ​ർ​ഒ​മാ​ർ എ​ന്നി​വ​രും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​റ്റു​ദ്യോ​ഗ​സ്ഥ​രും മൈ​ത്രി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Loading...