20 ബോ​ട്ടു​ക​ളി​ലാ​യി 193 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾകൂടി മ​ട​ങ്ങി​യെ​ത്തി
Thursday, December 7, 2017 3:12 PM IST
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് പ്ര​ക്ഷു​ബ്ദ​മാ​ക്കി​യ ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ 193 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​കൂ​ടി തി​രി​കെ​യെ​ത്തി. കൊ​ച്ചി​യി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ഇ​വ​ർ 20 ബോ​ട്ടു​ക​ളി​ലാ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റു​മൊ​ക്കെ ക​ട​ലി​ൽ ഊ​ർ​ജി​ത തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ർ സ്വ​യം തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ധാ​ന ഹാ​ർ​ബ​റു​ക​ളാ​യ ചെ​ല്ലാ​നം, തോ​പ്പും​പ​ടി, മു​ന​ന്പം, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ബോ​ട്ടു​ക​ൾ തി​രി​കെ​യെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ൽ അ​ധി​ക​വും. ഇ​തോ​ടെ കൊ​ച്ചി​യി​ലെ​ത്തി​യ ബോ​ട്ടു​ക​ളു​ടെ എ​ണ്ണം 131 ആ​യി. 1381 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പെ​ടു​ത്തി. അ​ന്പ​തോ​ളം ബോ​ട്ടു​ക​ൾ ഇ​നി​യും തി​രി​കെ​യെ​ത്താ​നു​ണ്ട്.

ക​ട​ലി​ൽ ദി​ശ​തെ​റ്റി​നീ​ങ്ങി​യ ഒ​രു വി​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് നേ​വി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ സ്വ​യം മ​ട​ങ്ങി​ക്കൊ​ള്ളാ​മെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും കൈ​മാ​റി​യ ശേ​ഷം നേ​വി​യു​ടെ ര​ക്ഷാ ക​പ്പ​ൽ മ​ട​ങ്ങി. ല​ക്ഷ​ദ്വീ​പി​നു സ​മീ​പം 35 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ​ത്താ​യാ​ണു ബോ​ട്ട് ക​ണ്ട​ത്. നേ​വി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ സേ​ന കാ​മ​റ​യി​ൽ പ​തി​ഞ്ഞ ബോ​ട്ടി​ന്‍റെ ചി​ത്രം ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന കോ​സ്റ്റ് ഗാ​ർ​ഡി​നു കൈ​മാ​റു​കാ​യാ​യി​രു​ന്നു. സി​ങ്ക​പ്പൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബോ​ട്ടി​ൽ ഒ​മാ​ൻ, മാ​ൽ​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യു​ടെ തീ​ര​ങ്ങ​ളി​ലു​ണ്ടാ​യ ദു​രി​തം ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ചെ​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ​തി​നാ​ൽ പ​ല​രും വീ​ട്ടി​ലേ​ക്കു തി​രി​കെ​പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. ചെ​ല്ലാ​നം ഭാ​ഗ​ത്താ​ണു പ്ര​ശ്നം രൂ​ക്ഷം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ​യും ആ​രും മ​ട​ങ്ങി​യി​ല്ല. അ​തേ​സ​മ​യം നാ​യ​ര​ന്പ​ലം ഭ​ഗ​വ​തി വി​ലാ​സം സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ന്പ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ട​ച്ചു. ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ച്ച​യ്ക്കു മു​ന്പാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. ചെ​ല്ലാ​ന​ത്തെ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ക്യാ​ന്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.
Loading...
Loading...