കു​ടി​വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​രം ഉ​റ​പ്പാ​ക്കും
Thursday, December 7, 2017 3:17 PM IST
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ദു​ര​ന്ത​ഭൂ​മി​യാ​യ വൈ​പ്പി​ൻ, ചെ​ല്ലാ​നം മേ​ഖ​ല​ക​ളി​ൽ സ്കൂ​ളു​ക​ളി​ലും അങ്കണ​വാ​ടി​ക​ളി​ലും ല​ഭി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള നി​ർ​ദേ​ശം ന​ൽ​കി. കു​ടി​വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​രം ഫു​ഡ് സേ​ഫ്റ്റി ഇ​ൻ​സ്പെ​ക്ട​ർമാർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ും.
ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന കു​ടി​വെ​ള്ളം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. ചെ​ല്ലാ​ന​ത്ത് 25 സെ​പ്റ്റി​ക് ടാ​ങ്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി. ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ അ​ഞ്ചു ടീ​മു​ക​ളും വൈ​പ്പി​നി​ൽ ര​ണ്ടു ടീ​മു​ക​ളു​മാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ചെ​ല്ലാ​ന​ത്ത് നാ​ലു ജെ​സി​ബി​ക​ളും വൈ​പ്പി​നി​ൽ മൂ​ന്നു ജെ​സി​ബി​ക​ളും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.
Loading...