ബി​ജെ​പി​യു​ടെ കൊ​ടി​ ന​ശി​പ്പി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​നു ത​ട​വും പി​ഴ​യും
Thursday, December 7, 2017 3:23 PM IST
ക​ണ്ണൂ​ർ: ബി​ജെ​പി​യു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ത​ട​വും പി​ഴ​യും. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ഴീ​ക്കോ​ട് ചാ​ലി​ലെ പി.​പി. റി​ജി​ലി​നെ​യാ​ണ് ക​ണ്ണൂ​ർ ഒന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ര​ണ്ട്) ഒ​രു മാ​സ​ത്തെ ത​ട​വി​നും 2,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്. ഈ ​കേ​സി​ൽ പ്ര​തി​ചേർക്കപ്പെട്ടിരുന്ന ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കു​റ്റ​ക്കാ​ര​ല്ലെന്നു കണ്ടെത്തി കോ​ട​തി വെ​റു​തെവി​ട്ടി​രു​ന്നു.
2008 ഫെ​ബ്രു​വ​രി 10നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഴീ​ക്കോ​ട് ചാ​ലി​ൽ ഹാ​ശ്മി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ബി​ജെ​പി സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ണു ന​ശി​പ്പി​ച്ച​ത്. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സാ​ണു സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്.
Loading...