തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ന് അ​വ​ഗ​ണ​ന: കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ന്
Thursday, December 7, 2017 3:25 PM IST
ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി​യി​ലെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റേ​യും പ​ഞ്ചാ​യ​ത്തി​ന്‍റേ​യും നി​ല​പാ​ടി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്.
കൃ​ഷി​ഭ​വ​നി​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ക, മേ​ഖ​ല​യി​ല്‍​ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ക, ടൗ​ണി​ല്‍ ശു​ചി​മു​റി പ​ണി​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ തി​ല്ല​ങ്കേ​രി പി​എ​ച്ച്‌​സി​യി​ല്‍ എ​ല്ലാ ദി​വ​സ​വ​വും ഡോ​ക്ട​റെ നി​യ​മി​ക്കു​ക, ഉ​ളി​യി​ല്‍- തി​ല്ല​ങ്കേ​രി റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​ക്ഷോ​ഭം.
സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 12 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​ല്ല​ങ്കേ​രി ടൗ​ണി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്താ​ന്‍ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.​
യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി.​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​പ​ദ്മ​നാ​ഭ​ന്‍, മൂ​ര്‍​ക്കോ​ത്ത്കു​ഞ്ഞി​രാ​മ​ന്‍, സി.​വി. സ​ന്തോ​ഷ്, നെ​ല്ലി​ക്ക രാ​ജ​ന്‍, യു.​സി.​നാ​രാ​യ​ണ​ന്‍, പി.​വി.​പ്ര​സ​ന്ന​ന്‍,പി.​വി.​ക​മ​ലാ​ക്ഷി, എം.​മോ​ഹ​ന​ന്‍,രാ​ഗേ​ഷ്തി​ല്ല​ങ്കേ​രി, അ​ഭി​ലാ​ഷ്, ത​ങ്ക​ച്ച​ന്‍​ വ​ട്ട​പ​റ​മ്പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Loading...