അ​ഞ്ച് കോ​ട​തി​ക​ളി​ൽ നാ​ളെ ലോ​ക് അ​ദാ​ല​ത്ത്
Thursday, December 7, 2017 3:25 PM IST
ത​ല​ശേ​രി: ദീ​ർ​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ല നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ കോ​ട​തി​ക​ളു​ടെ പ​രി​സ​ര​ത്ത് ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ഇ​തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ജ​ഡ്ജ് ആ​ർ. ര​ഘു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ത​ല​ശേ​രി കോ​ട​തി പ​രി​സ​ര​ത്ത് പ​തി​നെ​ട്ടും കൂ​ത്തു​പ​റ​മ്പ് കോ​ട​തി പ​രി​സ​ര​ത്ത് ആ​റും ക​ണ്ണൂ​ർ കോ​ട​തി പ​രി​സ​ര​ത്ത് ആ​റും, ത​ളി​പ്പ​റ​മ്പ് കോ​ട​തി പ​രി​സ​ര​ത്ത് നാ​ലും, പ​യ്യ​ന്നൂ​ർ കോ​ട​തി പ​രി​സ​ര​ത്ത് നാ​ലും ബൂ​ത്തു​ക​ൾ അ​ദാ​ല​ത്തി​നാ​യി സ​ജ്ജീ​ക​രി​ക്കും. വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള സി​വി​ൽ, ക്രി​മി​ന​ൽ കേ​സു​ക​ൾ​ക്ക് പു​റ​മെ ഇ​ൻ​ഷ്വ​റ​ൻ​സ്, ബാ​ങ്ക്, തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ, വ​സ്തു ര​ജി​സ്ട്രേ​ഷ​ൻ, ഇ​ല​ക്ട്രി​സി​റ്റി, ഉ​ൾ​പ്പെ​ടെ 8189 കേ​സു​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മു​മ്പാ​കെ ഫ​യ​ൽ ചെ​യ്ത ടെ​ലി​ഫോ​ൺ, ബാ​ങ്ക്, അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ, കു​ടും​ബ സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.
കോ​ട​തി​ക​ളി​ൽ നി​ന്ന് അ​റി​യി​പ്പ് കി​ട്ടി​യ​വ​രും നോ​ട്ടീ​സ് ല​ഭി​ച്ച​വ​രും നാ​ളെ രാ​വി​ലെ 9.30ന് ​അ​താ​ത് കോ​ട​തി​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ദേ​ശീ​യ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേശ പ്ര​കാ​രം സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
അ​ഭി​ഭാ​ഷ​ക​ർ, കോ​ട​തി ജീ​വ​ന​ക്കാ​ർ, സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​രാ​ലീ​ഗ​ൽ വോ​ള​ൻ​റി​യ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക ഗു​മ​സ്‌തന്മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും അ​ദാ​ല​ത്തി​നു​ണ്ടാ​വും. ത​ല​ശേ​രി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻകൂടിയായ ജില്ലാ ജഡ്ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു.
Loading...