ജി​ല്ല​യി​ലെ നാ​ലു ബ്ലോ​ക്കു​ക​ളെ ക്ഷീ​ര​സോ​ണു​ക​ളാ​ക്കും: മ​ന്ത്രി രാ​ജു
Thursday, December 7, 2017 3:27 PM IST
ത​ളി​പ്പ​റ​മ്പ്: പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ നാ​ല് ബ്ലോ​ക്കു​ക​ളെ ക്ഷീ​ര​സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ഇ​തി​നാ​യി ജി​ല്ല​യി​ല്‍ 10 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​രി​യാ​ര​ത്ത് സ​മൃ​ദ്ധി സം​രം​ഭ​ക​ര്‍​ക്കു​ള്ള വാ​യ്പാ വി​ത​ര​ണം കു​റ്റ്യേ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നി​ല​വി​ല്‍ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കു പു​റ​മെ ഓ​രോ ക്ഷീ​ര​സോ​ണു​ക​ളി​ലും അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ല​ത, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​രാ​ജേ​ഷ്, പി.​ര​ഞ്ജി​ത്ത്, സി.​ജീ​ജ, ടി.​വ​സ​ന്ത​കു​മാ​രി, എ​സ്.​നാ​ഗേ​ഷ്, വി.​പി.​ഗോ​വി​ന്ദ​ന്‍, പി.​പി.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Loading...
Loading...