കാ​ർ​ത്തി​ക​പു​രം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രോ​ത്സ​വം 16 മു​ത​ൽ
Thursday, December 7, 2017 3:28 PM IST
കാ​ർ​ത്തി​ക​പു​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന അ​യ്യ​പ്പ ക്ഷേ​ത്ര​മാ​യ കാ​ർ​ത്തി​ക​പു​രം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രോ​ത്സ​വം 16 മു​ത​ൽ 23 വ​രെ ന​ട​ക്കും. 16ന് ​പു​ല​ർ​ച്ചെ 5.30ന് ​അ​ഭി​ഷേ​കം, മ​ഹാ​ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് ദു​ർ​ഗാ​പൂ​ജ, ഒ​ൻ​പ​തി​ന് അ​യ്യ​പ്പ​പൂ​ജ.
വൈ​കു​ന്നേ​രം 4.30ന് ​മ​ണി​യ​ൻ​കൊ​ല്ലി എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം ആ​റി​ന് ദീ​പാ​രാ​ധ​ന, 6.30ന് ​കൊ​ടി​യേ​റ്റ്. 6.45ന് ​ഭ​ജ​ന, രാ​ത്രി എ​ട്ടി​ന് ചാ​ക്യാ​ർ​കൂ​ത്ത്. ക്ഷേ​ത്രം​ത​ന്ത്രി ഇ​ട​വ​ല​ത്ത് പു​ട​യൂ​ർ കു​ബേ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ന​ദാ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.
സ​മാ​പ​ന​ദി​ന​മാ​യ 23ന് ​പു​ല​ർ​ച്ചെ 5.30ന് ​അ​ഭി​ഷേ​കം, 6.30ന് ​ഗ​ണ​പ​തി​ഹോ​മം, ഒ​ൻ​പ​തി​ന് അ​യ്യ​പ്പ​പൂ​ജ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​റ​യെ​ടു​പ്പ്, മാ​വും​ത​ട്ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും താ​ല​പ്പൊ​ലി, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, ചെ​ണ്ട​മേ​ളം, പൂ​വ​ൻ​ചാ​ൽ കൈ​ര​ളി വാ​ദ്യ​സം​ഘ​ത്തി​ന്‍റെ വി​ള​ക്കാ​ട്ടം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും.
രാ​ത്രി 9.30ന് ​കോ​ഴി​ക്കോ​ട് കാ​ദം​ബ​രി ക​ലാ​ക്ഷേ​ത്ര​യു​ടെ ബാ​ലെ നാ​ഗ​മ​ഠ​ത്ത് ത​ന്പു​രാ​ട്ടി എ​ന്നി​വ ഉ​ണ്ടാ​കും.