ട്രെ​യി​ല​റി​നടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു; യു​വ​തി​ക്ക് പ​രി​ക്ക്
Thursday, December 7, 2017 3:32 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ ട്രെ​യി​ല​റി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. പ​ന്മ​ന മാ​വേ​ലി ക​ടു​വി​നാ​ൽ തെ​ക്ക​തി​ൽ ബി​ജി​ത്ത് ഭ​വ​ന​ത്തി​ൽ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ല​തി​ക കു​മാ​രി (47) യാ​ണ് മ​രി​ച്ച​ത്. മാ​വേ​ലി കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ പ്രി​യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.

ല​തി​ക​യു​ടെ മ​ക​ന്‍റെ കു​ട്ടി​യെ കാ​ണാ​ൻ കൊ​ല്ല​ത്തു​പോ​യ ശേ​ഷം തി​രി​കെ വ​രു​ന്ന​തി​നി​ട​യി​ൽ കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​ല​ർ സ്കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണ ല​തി​ക​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​ല​ർ ക​യ​റി​യി​റ​ങ്ങി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പ്രി​യ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​നു, ബി​ജി​ത്ത് എ​ന്നി​വ​രാ​ണ് ല​തി​ക​യു​ടെ മ​ക്ക​ൾ.
Loading...