യു​വാ​വി​ന്‍റെ നാ​ലുദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം വീ​ടിനു​ള്ളി​ല്‍
Thursday, December 7, 2017 3:33 PM IST
പോ​ത്ത​ന്‍​കോ​ട് : ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യി​രു​ന്ന യു​വാ​വി​ന്‍റെ നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി. ന​ന്നാ​ട്ടു​കാ​വ് സി​എ​സ്ഐ പ​ള്ളി​ക്കു​സ​മീ​പം അ​മ്പാ​ടി കു​ന്ന​ത്ത് വീ​ട്ടി​ല്‍ സു​രേ​ഷ്കു​മാ​റി (46)നെ ​ആ​ണ് ബു​ധ​ന​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ മാ​സ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.​അ​സു​ഖം ബാ​ധി​ത​നാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.