ഉ​ദു​മ സ്പിന്നിംഗ് മി​ൽ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന്
Thursday, December 7, 2017 3:34 PM IST
ക​ള​നാ​ട്: ഉ​ദു​മ സ്പിന്നിംഗ് മി​ൽഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് സി​പി​എം ഉ​ദു​മ ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വ്യ​വ​സാ​യ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യാ​ണ് പൊ​തു​മേ​ഖ​ല​യി​ൽ വ​ൻ​കി​ട വ്യ​വ​സാ​യ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ 17 കോ​ടി രൂ​പ ചെ​ല​വി​ൽ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് മൈ​ലാ​ട്ടി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​പ്പ​ണ്‍ എ​ൻ​ഡ് സ്പി​ന്നി​ംഗ് മി​ൽ സ്ഥാ​പി​ച്ച​ത്.
തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റാ​ങ്ക്‌ലി​സ്റ്റ് ത​യാ​റാ​യ​പ്പോ​ഴാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​ത്. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ​വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മ​ന​ ന​ട​പ​ടി​ക​ളൊന്നും സ്വീ​ക​രി​ച്ചി​ല്ല. നി​യ​മ​ത​ട​സ​ങ്ങ​ൾ നീ​ക്കി ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് മി​ൽ തു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ക.
കാ​ഞ്ഞ​ങ്ങാ​ട്- കാ​സ​ർ​ഗോ​ഡ് കെഎ​സ്ടി​പി റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക, പ​ന​യാ​ൽ കാ​ട്ടി​യ​ടു​ക്ക​ത്തെ ദേ​വ​കി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക, കീ​ഴൂ​ർ മു​ത​ൽ ചേ​റ്റു​കു​ണ്ട് വ​രെ ക​ട​ൽ​ഭി​ത്തി പൂ​ർ​ത്തി​യാ​ക്കു​ക, ച​ട്ട​ഞ്ചാ​ലി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ക, ചി​ത്താ​രി പു​ഴ​യി​ൽ റ​ഗുലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
ച​ർ​ച്ച​ക​ൾ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം ​.വി.ബാ​ല​കൃ​ഷ്ണ​നും ടി ​നാ​രാ​യ​ണ​നും മ​റു​പ​ടി പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. കു​ഞ്ഞ​ന്പു, പി. ​ജ​നാ​ർ​ദ​ന​ൻ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, എം.​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​വി. ഭാ​സ്ക​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​കു​മാ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.
മേ​ൽ​പ്പ​റ​ന്പ് ഇ​ന്പി​ച്ചി​ബാ​വ ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി ​കെ പ്രേം​നാ​ഥ് എ​ന്നി​വ​ർ പ്രം​സം​ഗി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ സ്വാ​ഗ​തം പ​റ​ഞ്ഞു.
Loading...
Loading...