പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു
Thursday, December 7, 2017 3:36 PM IST
മം​ഗ​ലം​ഡാം: വീ​ടി​നു​ള്ളി​ൽ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന് സു​രേ​ന്ദ്ര​നാ(55)​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടു കൂ​ടി സു​രേ​ന്ദ്ര​ന്‍റെ സു​ഹൃ​ത്ത് ര​ണ്ടാം പു​ഴ​യി​ലെ ലൈ​ജു എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന ചാ​യ്പ്പി​ൽ വ​ച്ചാ​ണ് സം​ഭ​വം.​അ​പ​ക​ടസ​മ​യ​ത്ത് ലൈ​ജു​വും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ ഇ​യാ​ൾ മം​ഗ​ലം​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.​ സ്ഫോ​ട​ന​ത്തി​ൽ മു​ഖം പൊ​ളി​ഞ്ഞു വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ്. ചു​മ​രി​ൽ ചാ​രി ഇ​രി​ക്കു​ന്നപോ​ലെ​യാ​ണ് മൃ​ത​ദേ​ഹം.​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം ​ഇ​ന്ന് രാ​വി​ലെ മൃ​ത​ദേഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റും. ഇ​ന്ന​ലെ രാ​ത്രി സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​ട്ടി​തെ​റി​ച്ച​ത് പ​ന്നി​യെ പി​ടി​ക്കാ​നു​ള്ള പ​ട​ക്ക​മാ​ണെ​ന്ന് പ​റ​യു​ന്നു. മീ​ൻ പി​ടി​ക്കാ​ൻ പോ​കാ​റു​ള്ള ഇ​വ​ർ, അ​തി​നു വേ​ണ്ടി ഉ​ണ്ടാ​ക്കി​യ പ​ട​ക്ക​മാ​യി​രു​ന്നോ പൊ​ട്ടി​തെ​റി​ച്ച​തെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.​ മം​ഗ​ലം ഡാ​മി​ന്‍റെ മ​റു​ക​ര ഭാ​ഗ​ത്താ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ട​ക്ക​ഞ്ചേ​രി സിഐ സു​നി​ൽ​കു​മാ​ർ, മം​ഗ​ലം​ഡാം എ​സ്ഐ ​ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.
Loading...
Loading...