ക്രി​സ്മ​സി​നു മ​ല​യാ​ളി​ക്ക് ദു​രി​ത​യാ​ത്ര; ട്രെ​യി​നു​ക​ളി​ൽ മാർച്ച് വരെ വെ​യി​റ്റിം​ഗ് ലി​സ്റ്റ്
Monday, December 11, 2017 12:13 PM IST
കോ​​ട്ട​​യം: ട്രെ​​യി​​നു​​ക​​ളി​​ൽ മാ​​ർ​​ച്ച് വ​​രെ വെ​​യി​​റ്റിം​​ഗ് ലി​​സ്റ്റ്. പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ൾ ക്രി​​സ്മ​​സി​​ന് നാ​​ട്ടി​​ലെ​​ത്താ​​ൻ വ​​ല​​യേ​​ണ്ടി​​വ​​രും.
ഡ​​ൽ​​ഹി, ബം​​ഗ​​ളൂ​​രു, ഹൈ​​ദ​​രാ​​ബാ​​ദ്, ഗു​​ഹാ​​വ​​ട്ടി തു​​ട​​ങ്ങി​​യ ദീ​​ർ​​ഘ​​ദൂ​​ര ട്രെ​​യി​​നു​​ക​​ളി​​ൽ വെ​​യി​​റ്റിം​​ഗ് ലി​​സ്റ്റ് അ​​ൻ​​പ​​തി​​നു മു​​ക​​ളി​​ലേ കി​​ട്ടൂ. അ​​ടു​​ത്ത​​യാ​​ഴ്ച​​യോ​​ടെ വെ​​യി​​റ്റിം​​ഗ് ലി​​സ്റ്റ് ഇ​​രു​​നൂ​​റി​​നു മു​​ക​​ളി​​ലെ​​ത്തും.
സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ എ​​ത്ര ഓ​​ടി​​ച്ചാ​​ലും മ​​ല​​യാ​​ളി​​ക​​ളു​​ടെ ദു​​രി​​ത​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​കി​​ല്ല. ഡി​​സം​​ബ​​ർ വ​​രെ നാ​​ട്ടി​​ലേ​​ക്കും ജ​​നു​​വ​​രി മു​​ത​​ൽ തി​​രി​​ച്ചും യാ​​ത്ര​​ക്കാ​​രു​​ടെ വ​​ൻ​​തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രു​​ടെ​​യും തി​​ര​​ക്കു​​കൂ​​ടി​​യാ​​യ​​പ്പോ​​ൾ റി​​സ​​ർ​​വേ​​ഷ​​ൻ സീ​​റ്റു​​ക​​ൾ കി​​ട്ടാ​​നി​​ല്ലെ​​ന്ന സ്ഥി​​തി​​യാ​​ണ്. ലോ​​ക്ക​​ൽ ട്രെ​​യി​​നു​​ക​​ൾ പ​​ല​​തും റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​തു ജ​​ന​​റ​​ൽ കം​​പാ​​ർ​​ട്ടു​​മെ​​ന്‍റു​​ക​​ളി​​ലെ തി​​ര​​ക്ക് വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി. ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ​​ക്കു​​വേ​​ണ്ടി ഏ​​ജ​​ൻ​​സി​​ക​​ളും ക​​രാ​​റു​​കാ​​രും നൂ​​റു​​ക​​ണ​​ക്കി​​ന് സീ​​റ്റു​​ക​​ൾ ഒ​​രു​​മി​​ച്ച് റി​​സ​​ർ​​വ് ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.