സ്പെ​ക്‌ട്രോസ്കോ​പ്പി ശി​ല്പ​ശാ​ല
Monday, December 11, 2017 12:15 PM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ യൂ​​ണി​​റ്റ് ഓ​​ണ്‍ മാ​​ക്രോ മോ​​ളി​​ക്യു​​ലാ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​ജി​നി​​യ​​റിം​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന അ​​ന്ത​​ർ​​ദേ​ശീ​​യ സ്പെ​​ക്‌​ട്രോ​​സ്കോ​​പ്പി ശി​​ല്പ​​ശാ​​ല​​യു​​ടെ ര​​ണ്ടാം ദി​​ന​​ത്തി​​ൽ പ്ലീ​​ന​​റി പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ അ​​മേ​​രി​​ക്ക​​ൻ ശാ​​സ്ത്ര​​ജ്ഞ​​ൻ പ്ര​​ഫ. ഉ​​മ്മ​​ൻ കെ. ​​വ​​ർ​​ഗീ​​സ് പ​​രി​​സ്ഥി​​തി സ​​ന്തു​​ല​​ന​​ത്തി​​ൽ സോ​​ളാ​​ർ ഫ്യൂ​​വ​​ൽ സെ​​ല്ലു​​ക​​ളു​​ടെ പ്ര​​സ​​ക്തി ശാ​​സ്ത്ര​​സ​​മൂ​​ഹ​​ത്തി​​ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. പ്ര​​ഫ. ഗാ​​ഡു സു​​ഭാ​​ഷ്, ബോ​​റോ​​ണ്‍ കാ​​ർ​​ബൈ​​ഡ് അ​​ട​​ങ്ങി​​യ ക​​ടു​​പ്പ​​മേ​​റി​​യ വ​​സ്തു​​ക്ക​​ളെ സം​​ബ​​ന്ധി​​ച്ചു പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

പെ​ർ​മി​റ്റ് ഇ​ല്ലാ​തെ കൊ​ണ്ടു​പോ​യ ക​ള്ള് പി​ടി​കൂ​ടി

കോ​​ട്ട​​യം: പെ​​ർ​​മി​​റ്റ് ഇ​​ല്ലാ​​തെ ഓ​​ട്ടോ​​യി​​ൽ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ 70 ലി​​റ്റ​​ർ ക​​ള്ള് പൊ​​ൻ​​കു​​ന്നം എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പി​​ടി​​കൂ​​ടി. ഓ​​ട്ടോ ഡ്രൈ​​വ​​ർ റാ​​ന്നി കൊ​​ല്ല​​മു​​ള സ്വ​​ദേ​​ശി സ​​ജി​​യെ അ​​റ​​സ്റ്റു ചെ​​യ്ത് റി​​മാ​​ൻ​​ഡ് ചെ​​യ്തു. റാ​​ന്നി​​യി​​ലെ ഒ​​രു ക​​ള്ളു​​ഷാ​​പ്പി​​ലേ​​ക്കാ​​ണു ക​​ള്ള് കൊ​​ണ്ടു​​പോ​​യ​​തെ​​ന്ന് സ​​ജി എ​​ക്സൈ​​സി​​നു മൊ​​ഴി ന​​ല്കി.
ഇ​​തേ​​ത്തു​​ട​​ർ​​ന്ന് എ​​ക്സൈ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. എ​​രു​​മേ​​ലി​​യി​​ൽ എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​ള്ളു കൊ​​ണ്ടു​​പോ​​യ​​തു പി​​ടി​​കൂ​​ടി​​യ​​ത്. എ​​രു​​മേ​​ലി​​യി​​ൽ ചി​​ല ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. ഇ​​വി​​ട​​ത്തെ ചെ​​ത്തു​​കാ​​ർ ഉ​​ത്പാ​​ദി​​പ്പി​​ച്ച ക​​ള്ളാ​​ണ് അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ​​തെ​​ന്നാ​​ണ് ഓ​​ട്ടോ ഡ്രൈ​​വ​​റു​​ടെ മൊ​​ഴി​​യെ​​ന്ന് എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ വ്യ​​ക്ത​​മാ​​ക്കി. ക​​ള്ള് ന​​ല്കി​​യ​​ത് ആ​​രാ​​ണെ​​ന്ന് അ​​റി​​യി​​ല്ലെ​​ന്നാ​​ണ് ഓ​​ട്ടോ ഡ്രൈ​​വ​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്താ​​യാ​​ലും ഇ​​തേ​​ക്കു​​റി​​ച്ചു തു​​ട​​ർ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്ന് എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ പ​​റ​​ഞ്ഞു.
Loading...