സ​മ​രം ന​ട​ത്തി​യ​തി​നു നാ​ട്ടു​കാ​ർ​ക്കെ​തി​രേ കേ​സ്
Monday, December 11, 2017 12:17 PM IST
മേ​ലു​കാ​വു​മ​റ്റം: റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്തി​യ നാ​ട്ടു​കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് 19 ഓ​ളം പേ​ർ​ക്കെ​തി​രേ മേ​ലു​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​വ​രു​ടെ പേ​രി​ൽ വ​രെ കേ​സെ​ടു​ത്തെ​ന്നും പൊ​തു ജ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ടി.​ജെ. തോ​മ​സ് താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ക്കാ​വു​ങ്ക​ൽ, ടി.​ജെ. ബെ​ഞ്ച​മി​ൻ, വി.​ഡി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...