ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി: ശി​ല്പ​ശാ​ല 14 ന്
Monday, December 11, 2017 12:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​വും ല​ക്ഷ്യ​മാ​ക്കി ജി​ല്ലാ-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​ദ്ധ​തി ആ​വി​ഷ്‌​ക​ര​ണ ശി​ല്പ​ശാ​ല​യും സെ​മി​നാ​റും 14 നു ​രാ​വി​ലെ 9.30 മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ക്കും.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ല്‍​കാ​ര്‍​ഡ് എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളും കൂ​ടാ​തെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മേ​റ്റു​മാ​ർ, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും ശി​ല്പ​ശാ​ല​യി​ൽ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ശി​ല്പ​ശാ​ല​യും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ, ഇ​റി​ഗേ​ഷ​ൻ, സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ൻ, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ത​ല ഫ​ണ്ടു​ക​ൾ, ന​ബാ​ര്‍​ഡ് ധ​ന​സ​ഹാ​യം എ​ന്നീ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.
ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലും ഓ​രോ പ്ര​വൃ​ത്തി വീ​തം ഏ​റ്റെ​ടു​ത്ത് ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു ശി​ല്പ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​വി​ഭാ​ഗം മേ​ധാ​വി ജെ. ​ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം ശി​ല്പ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ല്‍​കും. കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍​ഭാ​ഗ​ത്ത് ചി​റ്റാ​ര്‍​പു​ഴ ശു​ചീ​ക​ര​ണം, ക​രി​മ്പു​ക​യം ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി, പൂ​ത​ക്കു​ഴി ഭാ​ഗ​ത്ത് പ​ട​പ്പാ​ടി​തോ​ട് തീ​ര​ത്ത് നാ​ലു​മ​ണി​ക്കാ​റ്റ് ഉ​ദ്യാ​നം, മേ​ല​രു​വി​തോ​ട് ഉ​ദ്യാ​ന​വ​ത്ക​ര​ണ​വും ടൂ​റി​സം സ​ങ്കേ​ത​വും തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ക്കു​മെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ അ​റി​യി​ച്ചു.
Loading...