മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ല്‍ നി​ര്‍​മ​ല​നെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി
Monday, December 11, 2017 2:44 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നി​ര്‍​മ​ല്‍ കൃ​ഷ്ണ നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ നി​ര്‍​മ​ല​നെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റി​ന് മേ​ലാ​ണ് നി​ര്‍​മ​ല​നെ ത​മി​ഴ്നാ​ട് പോ​ലീ​സ് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​ത്. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി നി​ര്‍​മ​ല​നെ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍ എ​സ്ഐ​ക്ക് കൈ​മാ​റി. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം റെ​യി​ല്‍​പോ​ലീ​സ് നി​ര്‍​മ​ല​നെ വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി നി​ര്‍​മ​ല​നെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത് മ​ധു​ര കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. 2016 ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ജാ​ര്‍​ഖ​ണ്ടി​ല്‍ നി​ന്നും അ​നു​മ​തി ഇ​ല്ലാ​തെ കു​ട്ടി​ക​ള​ട​ക്ക​മു​ള​ള സം​ഘ​ത്തെ നി​ര്‍​മ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​ന്യാ​കു​മാ​രി എ​ക്സ്പോ​ര്‍​ട്ടേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ട് വ​ര​വേ പാ​റ​ശാ​ല റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
Loading...