കെഎ​സ്ആ​ർടിസി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, December 12, 2017 12:47 PM IST
നെന്മാറ: കെഎ​സ്ആ​ർടിസി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. നെന്മാറ ചാ​ത്ത​മം​ഗ​ലം ചൊ​ട്ടി​പ്പാ​റ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ഷി​ജു(24)​വാ​ണ് മ​രി​ച്ച​ത്. ബൈ​ക്കോ​ടി​ച്ചി​രു​ന്ന പോ​ത്തു​ണ്ടി സ്വ​ദേ​ശി പ്ര​ണ​വി​ന്(25) പ​രി​ക്കേ​റ്റു. നെന്മാറ പോ​ത്തു​ണ്ടി റോ​ഡി​ൽ നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഇ​റ​ക്ക​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം.

നെന്മാറ​യി​ലേ​ക്ക് ഇ​രു​വ​രും ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​ടെ നെന്മാറ​യി​ൽ നി​ന്ന് പോ​ത്തു​ണ്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർടി​സി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​നു പു​റ​കി​ലി​രു​ന്ന ഷി​ജു തെ​റി​ച്ചു ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണു.

ശ​രീ​ര​ത്തി​ലൂ​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ജു​വി​നെ നെന്മാറ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയിലും ​ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

എ​റ​ണാ​കു​ള​ത്ത് സെ​യി​ൽ​സ്മാ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ് ഷി​ജു. അ​മ്മ: ശാ​ന്ത. സ​ഹോ​ദ​രി: സൗ​മ്യ.