സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ശി​ല്പശാ​ല: ഉ​ദ്ഘാ​ട​നം 16ന്
Tuesday, December 12, 2017 2:52 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 16, 17, 18 തീ​യ​തി​ക​ളി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​ഹാ​ളി​ൽ ന​ട​ത്തു​ന്ന ര​ച​നാ​ശി​ൽ​പ​ശാ​ല 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​ബി.​രാ​ജേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​മീ​ളാ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ, ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ഖ​ദീ​ജ മും​താ​സ്, ആ​ഷാ​മേ​നോ​ൻ, സീ​മ ശ്രീ​ല​യം എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും.
വി​വ​ർ​ത്ത​നം, ശാ​സ്ത്രം, വൈ​ജ്ഞാ​നി​കം, സാ​ഹി​ത്യം, പു​ന​രാ​ഖ്യാ​നം, കാ​യി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യാ​വ​ണം ശി​ല്പ​ശാ​ല​യി​ൽ പു​സ്ത​ക​ര​ച​ന.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 16ന് ​രാ​വി​ലെ 10ന് ​പ​ബ്ലി​ക് ലൈ​ബ്ര​റി​ഹാ​ളി​ൽ ര​ജി​സ്ട്രേ​ഷ​ന് ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 04712333790 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
Loading...