പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Tuesday, December 12, 2017 2:54 PM IST
അ​ഗ​ളി: റോ​ഡ​രി​കി​ൽ രാ​ത്രി പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​താ​യി പ​രാ​തി. ചി​റ്റൂ​ർ പു​ട്ടു​മ​ല​യി​ൽ ത​ട​ത്തി​ൽ കെ​സി​ജ​നാ​ണ് പ​രാ​തി​യു​മാ​യി അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ടി​നു സ​മീ​പം പ​ഞ്ചായ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​ജാ​ജ് ഡി​സ്ക​വ​ർ ബൈ​ക്കി​ൽ നി​ന്നും ബാ​റ്റ​റി​യും ഫു​ട്ട്റെ​സ്റ്റും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​തി​നു മു​ന്പ് പ​ല​ത​വ​ണ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ജീ​പ്പി​ൽ നി​ന്നും ഡീ​സ​ൽ ഉൗ​റ്റി​യെ​ടു​ത്തി​രു​ന്നു.
പു​ഴ​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​ർ, വീ​ട്ടു​പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ബൈ​ക്ക്, സൈ​ക്കി​ൾ എ​ന്നി​വ മോ​ഷ​ണം ന​ട​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലേ​യ്ക്ക് വാ​ഹ​നം എ​ത്തി​പ്പെ​ടാ​ത്ത ദു​ർ​ഘ​ട​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ധി​കം ക​ർ​ഷ​ക​രും വ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടാ​ന​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി ത​ക്ക ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ിച്ചു

പാ​ല​ക്കാ​ട്: ഭാ​ര​തീ​യ ന​വോ​ത്ഥാ​ന ശി​ല്പി​ക​ളി​ൽ പ്ര​മു​ഖ​നാ​യ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ കേ​ര​ള സ​ന്ദ​ർ​ശ​നം തു​ട​ങ്ങു​ന്ന​ത് 125 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് 27ന് ​ഷൊ​ർ​ണൂ​രി​ൽ വ​ന്നി​റ​ങ്ങി ഈ ​മ​ണ്ണി​ൽ സ്പ​ർ​ശി​ക്കു​ന്ന നി​മി​ഷം മു​ത​ലാ​ണ്. ​കേരള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യും കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പും ചേ​ർ​ന്ന് വി​വേ​കാ​ന​ന്ദ സ​പ്ർ​ശം’ എ​ന്ന പേ​രി​ൽ സെ​മി​നാ​റും കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​ക​ളും 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മോ​യ​ൻ എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​കാ​സി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ.​കെ.​ച​ന്ദ്ര​ൻ​കു​ട്ടി സ്വാ​ഗ​ത​വും മ​ഹേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​വി.​ഷാ​ബു, ആ​ർ.​സാ​ജ​ൻ, കെ.​സു​രേ​ഷ്കു​മാ​ർ, ആ​ർ.​മ​ഹേ​ഷ്, വി.​ര​വീ​ന്ദ്ര​ൻ, ഹ​രി​ഗോ​വി​ന്ദ​ദാ​സ്,അ​ജി​ല,എം.​ബി.​മി​നി, കെ.​ഗോ​പി​നാ​ഥ് പ്ര​സം​ഗി​ച്ചു.
Loading...