മ​രി​ച്ച സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം ധ​ന​സ​ഹാ​യം, ആ​ശ്രി​ത​നു ജോ​ലി
Tuesday, December 12, 2017 3:07 PM IST
ഗു​രു​വാ​യൂ​ർ: ആ​ന​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച പാ​പ്പാ​ൻ സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യി അ​ഞ്ചു ല​ക്ഷം ദേ​വ​സ്വം ഫ​ണ്ടി​ൽ​നി​ന്നു ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തു ന​ൽ​കാ​ൻ ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​ക്കാ​യി ക​ത്തു​ന​ൽ​കും. സു​ഭാ​ഷി​ന്‍റെ ആ​ശ്രി​ത​ന് ആ​ശ്രി​ത നി​യ​മ​നം വ​ഴി ജോ​ലി ന​ൽ​കും. ഇ​തി​നു പു​റ​മെ ദേ​വ​സ്വം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ​നി​ന്നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു പ​രി​ക്കു​പ​റ്റി അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വ​കി​ക്കു ചി​കി​ത്സാ​ച്ചെ​ല​വി​നു പു​റ​മെ 50,000 രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ധ​ന​സ​ഹാ​യം കൈ​മാ​റും.
Loading...