ഇ​ഷി​ക​യു​ടെ ഡി​സം​ബ​ർ മി​സ്റ്റ് ചി​ത്ര​പ്ര​ദ​ർ​ശ​നം നാ​ളെ മു​ത​ൽ
Tuesday, December 12, 2017 3:10 PM IST
തൃ​ശൂ​ർ: പെ​ണ്‍​ചി​ത്ര​കാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ഷി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ഷി​ക​യി​ലെ 12 അം​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യി​ൽ നാ​ളെ ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​വു​ക. ഡി​സം​ബ​ർ മി​സ്റ്റ് എ​ന്ന പേ​രി​ലു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ചി​ത്ര​കാ​രി​ക​ളു​ടെ​യും നാ​ലു ചി​ത്ര​ങ്ങ​ൾ വീ​തം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബീ​ന അ​രു​ണ്‍, ടി.​കെ. ആ​ന​ന്ദ​വ​ല്ലി, രാ​ജ​ല​ക്ഷ്മി, ജ്യോ​തി സു​രേ​ഷ്, പി.​ജെ. ഷൈ​ല​ജ, കാ​ഞ്ച​ൻ ര​ത്ന, പ്ര​തീ​ക്ഷ, എം. ​ശാ​ന്താ​കു​മാ​രി, രേ​ഖ സു​രേ​ഷ്, രശ്മി ശ്രീ​ധ​ർ, സു​നു തോ​മ​സ്, ഭാ​വ​ന എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 2014ൽ ​കി​ല​യി​ൽ വ​ച്ച് ന​ട​ത്തി​യ പെ​ണ്‍​മ ചി​ത്ര​ക​ലാ ക്യാ​ന്പി​ൽനി​ന്നാ​ണ് കൂ​ട്ടാ​യ്മ​യു​ടെ തു​ട​ക്കം. ഇ​ഷി​ക​യു​ടെ അ​ഞ്ചാ​മ​ത്തെ പ്ര​ദ​ർ​ശ​ന​മാ​ണ് തൃ​ശൂ​രി​ലേ​ത്. പ്ര​ദ​ർ​ശ​നം 23നു സ​മാ​പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബീ​ന അ​രു​ണ്‍, ആ​ന​ന്ദ​വ​ല്ലി, ജ്യോ​തി സു​രേ​ഷ്, കാ​ഞ്ച​ൻ ര​ത്ന, ശാ​ന്താ​കു​മാ​രി, ഭാ​വ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...