ജോ​സ് മാ​വേ​ലി വ്യക്തിഗത ചാന്പ്യൻ
Tuesday, December 12, 2017 3:19 PM IST
ആ​ലു​വ: 37-ാമ​ത് ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 400 മീ​റ്റ​ർ, 800 മീ​റ്റ​ർ ഓ​ട്ടം, 300 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് അ​ദ്ദേ​ഹം ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.
65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ജോ​സ് മാ​വേ​ലി വി​ജ​യി​ച്ച​ത്. ഇ​തോ​ടെ ജ​നു​വ​രി 13, 14 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം അ​ർ​ഹ​ത നേ​ടി. ഏ​ലൂ​ർ ഫാ​ക്ട് ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. 100 മീ​റ്റ​റി​ൽ 2004 ലെ ​ഏ​ഷ്യ​ൻ ചാ​ന്പ്യ​നാ​യി​രു​ന്ന ജോ​സ് മാ​വേ​ലി 2011ൽ ​ച​ണ്ഡീ​ഗ​ണ്ഡി​ൽ​ന​ട​ന്ന നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ 100, 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും 300 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
Loading...