അ​പ​ക​ട​വ​ള​വ് നി​വ​ർ​ത്ത​ണം
Tuesday, December 12, 2017 3:21 PM IST
പോ​ത്താ​നി​ക്കാ​ട്: വെ​ളി​ച്ചെ​ണ്ണ​ക്ക​ണ്ടം ക​വ​ല​യി​ലെ കൊ​ടും​വ​ള​വ് നി​വ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ റോ​ഡി​ലെ ഉ​പ്പു​കു​ഴി റോ​ഡും മെ​ത്രാ​ൻ​കൂ​പ്പ് റോ​ഡും സ​ന്ധി​ക്കു​ന്ന ക​വ​ല​യി​ലെ കൊ​ടും വ​ള​വാ​ണ് പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് പ​തി​വാ​ണ്. അ​പ​ക​ടം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ ചു​വ​ന്ന റി​ബ​ണ്‍ കെ​ട്ടി അ​പാ​യ സൂ​ച​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ടം വ​ർ​ധി​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത് എ​ത്തു​ന്പോ​ഴാ​ണ് മു​ന്ന​റി​യി​പ്പ് സൂ​ച​ന കാ​ണു​ന്ന​ത്.
ശ​ബ​രി​മ​ല-​കൊ​ടൈ​ക്ക​നാ​ൽ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ റോ​ഡ് വ​ള​വു​ക​ൾ നി​റ​ഞ്ഞ​തും വീ​തി കു​റ​ഞ്ഞ​തു​മാ​ണ്.
പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​രാ​യ ഇ​വി​ടെ ജ​ന​പ്ര​തി​നി​ധി​ക​ളോ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
വ​ള​വ് നി​വ​ർ​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​നി​യും ത​യാ​റാ​കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Loading...