സ​ന്ദേ​ശ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ ക്രി​സ്മ​സ് ന​ക്ഷ​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, December 13, 2017 11:59 AM IST
ചേ​ർ​ത്ത​ല: 40 ത​ടി പൊ​ക്ക​മു​ള്ള ക്രി​സ്മ​സ് ന​ക്ഷ​ത്രം ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ സ​ന്ദേ​ശ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യി സ്ഥാ​പി​ച്ച ക്രി​സ്മ​സ് ന​ക്ഷ​ത്ര​മാ​ണ് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.
കൂ​ട്ടി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തു കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ൾ, കു​ട്ടി​ക​ളും സ്ത്രീ​ക​ളും നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ വ​ര​ച്ചു കാ​ട്ടു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ന​ക്ഷ​ത്ര​ത്തി​ൽ ആ​ലേ​ഘ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് പി. ​ഉ​മ്മ​ൻ, പ്രി​ൻ​സി​പ്പ​ൽ ജോ​ണ്‍ ബോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ക്ഷ​ത്രം സ്ഥാ​പി​ച്ച​ത്. 25ഓ​ളം ട്യൂ​ബ് ലൈ​റ്റു​ക​ൾ ന​ക്ഷ​ത്ര​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള സ്കൂ​ളി​ന​ക​ത്ത് സ്ഥാ​പി​ച്ച ന​ക്ഷ​ത്രം കാ​ണാ​ൻ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി മൊ​ബൈ​ൽ​ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​വ​രും ധാ​രാ​ള​മു​ണ്ട്.
Loading...