ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ളം
Wednesday, December 13, 2017 3:13 PM IST
ആ​ലു​വ: മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ​കൂ​ടി​യെ​ടു​ത്തു ദേ​ശീ​യ​പാ​ത​യി​ലെ ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ള​മാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 12ന് ​ഈ ഭാ​ഗ​ത്തു മെ​ട്രോ​നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശു​ക​രാ​യ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചേ മൂ​ന്നു ജീ​വ​ൻ​കൂ​ടി പൊ​ലി​ഞ്ഞ​ത്.

മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ ഈ ​ഭാ​ഗ​ത്ത് അ​ധി​കൃ​ത​ർ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ന് ഇ​തോ​ടെ ആ​റു ര​ക്ത​സാ​ക്ഷി​ക​ളാ​യി. കോ​ട്ട​യം കു​മാ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (60), മ​ക​ൻ അ​രു​ണ്‍ പ്ര​സാ​ദ് (32), ബ​ന്ധു ച​ന്ദ്ര​ൻ നാ​യ​ർ (63) എ​ന്നി​വ​രാ​ണ് ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​ൽ മ​ര​മ​പ്പെ​ട്ട​ത്. മെ​ട്രോ നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​പി സ്വ​ദേ​ശി​ക​ളാ​യ ബ​ബ്ലു മി​ശി​ഹ, സൂ​ര്യ​കാ​ന്ത്, ഉ​മേ​ഷ് മെ​ഹാ​രി എ​ന്നി​വ​രാ​ണു ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ർ​ധ​രാ​ത്രി ചീ​റി​പ്പാ​ഞ്ഞു​വ​ന്ന കൂ​റ്റ​ൻ ട്രെ​യി​ല​ർ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രെ ക​ണ്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്നു വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി റാം ​ച​ന്ദ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ആ ​അ​പ​ക​ട​ത്തി​നു​ശേ​ഷ​വും ഈ ​ഭാ​ഗ​ത്തു യാ​തൊ​രു​മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ന​ല​ത്തെ അ​പ​ക​ടം തെ​ളി​യി​ക്കു​ന്നു.

അ​പ​ക​ട​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും രാ​ത്രി​യി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Loading...